നിശബ്ദമായ ഇടനാഴികള്‍ എന്തിനാണ് എന്‍റെ മനസ്സിനെ പിടിച്ചു വലിക്കുന്നത്,
മരച്ചോട്ടിലിരുന്ന് ദൂരെ ആളൊഴിഞ്ഞ കളിക്കളത്തിലെ മഴയെ നോക്കി കാണാന്‍ ഞാനെന്തിന് കൊതിക്കുന്നു.
ഉത്സവം കഴിഞ്ഞ പൂരപറമ്പുകളിലെ ഉച്ചനേരങ്ങള്‍ എന്നെ എന്തിന് വേദനിപ്പിക്കുന്നു.
അഞ്ജാതയിടങ്ങളിലെ പെരുമഴക്കാഴ്ചകള്‍ ഞാനെന്തിന് സ്വപ്നംകാണുന്നു.
അകലെകേള്‍ക്കുന്ന അവ്യക്ത സംഗീതം
എന്നെ എവിടെയാണ് കൊണ്ടുപോകുന്നത്.
കടല്‍ക്കരയിലെ പ്രഭാതങ്ങളോടും ,
മഞ്ഞ്മൂടിയ നനുത്തമഴയുളള മലയോര സായാഹ്നങ്ങളോടും , നിയോണ്‍ വെളിച്ചത്തിലെ സന്ധ്യകളോടും ചീവീടുകള്‍ കാതുതുളയ്ക്കുന്ന കട്ടപിടിച്ച ഇരുട്ടിനോടും എനിക്കെന്തിത്ര പ്രണയം,

No comments:
Post a Comment