Saturday, June 13, 2015
രാമാ...യണക്കാറ്റേ....എന്‍ നീലാം...ബരി ക്കാറ്റേ ...
തങ്കനൂല്‍ നെയ്യുമീ സന്ധ്യയില്‍ ....
കുങ്കുമം പെയ്യുമീ വേളയില്‍...
രാഖി ബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നുവരൂ...
രാമായണകാറ്റേ....
രാഗം..പുതുരാഗം...ഈ മണ്ണിന്‍ മാറില്‍ നിറയാന്‍ ...
വര്‍ണ്ണം ..പുതു വര്‍ണ്ണം.. ഈ സന്ധ്യയിലഴകായ് പൊഴിയാന്‍...
പമ്പാ മേളങ്ങള്‍ തുളളിതുളുമ്പും...
ബങ്കര മേളങ്ങള്‍ ..ആടിതിമര്‍ക്കും..
സിന്ധുവും..ഗംഗയും..പാടുമ്പോള്‍..
കാവേരി..തീരങ്ങള്‍ പൂക്കുമ്പോള്‍..
സ്വരങ്ങളില്‍ വരങ്ങളാം ..പദങ്ങളായ് നിറഞ്ഞുവാ.. രാമായണ കാറ്റേ......
മേലേ പൊന്‍മലകള്‍ കണിമരതകവര്‍ണ്ണം പാകീ...
ദൂരെ പാല്‍കടലില്‍ തിരയിളകി സ്നേഹം പോലേ...
ഈണം ഈണത്തില്‍ മുങ്ങിതുടിച്ചു..
താളം താളത്തില്‍ കോരിത്തരിച്ചു..
പൂക്കാലം കെട്ടാന്‍ വാ പെണ്ണാളേ...
പൂത്താലം കൊളളാന്‍ വാ പെണ്ണാളേ..........
......
ഓരോ ഗാനവും ഓരോ കാലഘട്ടത്തിന്‍റേയും സംഭവങ്ങളുടേയും സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകളാണ്.
രണ്ട് മതിലുകളുടെ ഇടയ്ക്കുളള
ഇടുങ്ങിയ വഴിയില്‍ ആരുമില്ലാത്ത ആ ഉച്ച സമയത്ത് ഞാന്‍ നീട്ടിയ പ്രേമലേഖനം ആദ്യമായി അവള്‍ വാങ്ങി .
അപ്പോള്‍ എവിടെ നിന്നോ ആ ഗാനം എന്‍റെ കാതുകളിലേക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു.
ചല്‍ചലേ ചലേ ചലോ... ചലേ ചലോ....
എന്‍റെ മനസ്സും ആ താളത്തില്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു എന്ന് ഞാന്‍ അപ്പോള്‍ ശ്രദ്ധിച്ചിരുന്നില്ല.
പക്ഷേ ജീവിതത്തിന്‍റെ ഭാഗദേയം നിര്‍ണ്ണയിക്കാന്‍പോകുന്ന ആ പ്രധാന സംഭവം നടക്കുമ്പോള്‍ പശ്ത്തലത്തില്‍ മുഴങ്ങിക്കേട്ട ആ ഗാനം ഉപബോധമനസ്സ് റിക്കോര്‍ഡ് ചെയ്ത് വച്ചിരുന്നുവെന്ന് പ്രേമലഹരിയില്‍ എല്ലാം മറന്ന്പോയ ബോധമനസ്സ് പിന്നീട് എപ്പോഴോ ആ പാട്ട് കേള്‍ക്കുമ്പോഴാണ് ഓര്‍ത്തത്.
അതങ്ങിനെയാണ് ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്കെല്ലാം ഒരു പശ്ചാത്തല സംഗീതമോ ശബ്ദങ്ങളോ അകമ്പടിയാകും. ബോധമനസ്സ് ചിലപ്പോളത് ശ്രദ്ധിക്കാതെപോകും.
കുറേക്കാലത്തിന്ശേഷം ആ ഗാനമോ ശബ്ദമോ കേള്‍ക്കുമ്പോള്‍ ബോധമനസ്സ് വല്ലാതെ പിടയും.പലതും ഓര്‍ക്കാന്‍ ശ്രമിക്കും ഒരെത്തും പിടിയുംകിട്ടില്ല. പക്ഷേ ആ പശ്ചാത്തല ശബ്ദത്തില്‍ നമ്മുടെ അനുഭവം എന്തെന്ന് ഓര്‍ക്കാന്‍ കഴിയാതെ മനസ്സ് ആര്‍ദ്രമാകും.
അപ്പോള്‍ ഉണ്ടാകുന്ന ഒരു വികാരം അതല്ലേ ഗൃഹാതുരത്വം എന്ന് പറയുന്നത്.
ആ പശ്ചാത്തല സംഗീതത്തിനൊപ്പം ചില കാഴ്ചകള്‍ വാസനകള്‍ രുചികള്‍ ഒക്കെ മനസ്സിന്‍റെ ഉളളറകളില്‍ ശെഖരിക്കപെട്ടേക്കാം ..അതെല്ലാം കാലങ്ങള്‍ക്ക് ശേഷം അനുഭവേദ്യമാകുമ്പോള്‍ ആ സാഹചര്യം ഓര്‍ത്തെടുക്കാന്‍ കഴിയാതെ മനസ്സിനൊരു പിടച്ചിലുണ്ട് ആ പിടച്ചിലിന്‍റെ ഒരു വേദന നിറഞ്ഞ സുഖമുണ്ട് അതല്ലേ ഗൃഹാതുരത്വം.
പശ്ചാത്തല ശബ്ദംഈ ഗാനമായിരുന്നു എന്നത് ഓര്‍മ്മയുളള ഒരു ഗൃഹാതുരത്വമാണെനിക്ക് ഈ രാമായണക്കാറ്റ്.
വീണ്ടും ആ ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രേമത്തിന്‍റെ മറ്റൊരുഘട്ടം..
ആ കല്ല്യാണാഘോഷത്തിലെ നാട്ടുകാര്‍ക്കൊപ്പം എനിക്കും അവള്‍ക്കും വേണ്ടിയെന്നപോലെ ഗാനമേളയില്‍ പാട്ടുകാര്‍ പാടിതകര്‍ക്കുന്നു..
ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാനവളെ നോക്കി അവള്‍ എന്നെയും..
ആരും ഒന്നും അറിയാതെ ഞങ്ങടെ കണ്ണുകള്‍ തമ്മിലുടക്കുമ്പഴും.
ചല്‍ ചലേ ചലേ ചലോ...ചലേ ചലോ...
താളം പെരുമ്പറ കൊട്ടുന്നു.
ആ വരികളും സംഗീതവും എന്നെ കീഴ്പെടുത്തുന്നു.
എന്‍റെ കാതുകളെ തുളച്ച് മനസിനെ കീറിമുറിക്കുന്നു.
ഉല്‍സവത്തിന്‍റെ നാളുകളില്‍ പ്രകാശപൂരിതമായ പറമ്പിലെ കതടപ്പിക്കുന്ന ശബ്ദത്തില്‍ വീണ്ടും ആ പാട്ടിന്‍റെ അകമ്പടിയോടെ അവള്‍ നടന്നുവരുന്നു.
അമ്പലത്തിലെ വര്‍ണ്ണവെളിച്ചത്തില്‍ പശ്ചാത്തല സംഗീതത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായ് മന്ദഹസിച്ചു കടന്നു പോകുന്നു...
ചല്‍ ചലേ ചലേ ചലോ..ചലേ ചലോ...
താളം മനസില്‍ കൂടുതല്‍ ആഴത്തിലേക്കിറങ്ങുന്നു..പ്രേമവും...
നീണ്ട കാലങ്ങളില്‍ പല സ്ഥലങ്ങളില്‍ വച്ചും പലസാഹചര്യങ്ങളിലും
ഈ ഗാനം എന്‍റെ പ്രേമത്തെ കുത്തിയുണര്‍ത്തി നോവിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും സജീവമായി മനസില്‍ നിലനിര്‍ത്തികൊണ്ടിരുന്നു.
സ്നേഹംപാല്‍കടലായി തിരയിളക്കിയപ്പോള്‍ അവള്‍ എന്നന്നേക്കും എന്‍റേതായിമാറി..
വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ മുന്നില്‍ കൊഞ്ഞനം കുത്തികൊണ്ട് നിക്കുമ്പോഴും .. ആ ഗാനം എന്തേ ഇങ്ങനെ മനസിളക്കുന്നു..

അവസാന പീരീഡ് ആവുമ്പോ മൂക്കിലേക്കടിച്ച് കേറുന്ന ആ മണം..
ഉപ്പ്മാവിന്‍റെ.
കാപ്പികുടി എന്തെന്നറിയാത്ത എന്‍റെ വയറിന്‍റെ നിലവിളിക്കാശ്വാസമേകികൊണ്ട് എന്‍റെ മനസ്സ് എപ്പഴേ ക്ളാസിന്‍റെ തട്ടിപൊളിച്ചിറങ്ങി ഉപ്പുമാവ്പുരയില്‍ എത്തി എന്നെയും കാത്ത് വായില്‍ വെളളം നിറച്ച് നില്‍ക്കും.
അണ്ടാവില്‍ വലിയ നീളന്‍ ചട്ടുകം കൊണ്ട് ഉപ്പ്മാവ് കഷ്ടപെട്ടിളക്കുന്ന പുകചുരുളുകള്‍ക്കിടയിലെ വിയര്‍ത്ത് തളര്‍ന്ന അമ്മച്ചിയുടെ മുഖത്തേക്ക് ആരാധനയോടെ നോക്കി നില്‍ക്കും...
എന്താ ഒരു മണം അല്ലേ..
പിന്നീടൊരിക്കലും കിട്ടീട്ടില്ലാത്ത ആ മണം..
കിട്ടുന്നുണ്ടോ..?

ദെെവം സഹായിച്ച് ആവശ്യം പോലെ വായ്ക്ക് രുചിയായിട്ട് പട്ടിണി കിടന്നിട്ടുണ്ട്.
ചോരുന്ന പുരയില്‍ ഉറക്കം കളഞ്ഞ് കുത്തിയിരുന്ന് മഴവെളളം പിടിച്ച് കളിച്ചിട്ടുണ്ട്.
മൂലം കീറിയ നിക്കറിട്ട് നാണമില്ലാതെ നടന്നിട്ടുണ്ട്..
പുളീം മുളകും ഞവിടി ചോറ് തിന്നിട്ട് സംതൃപ്തിയോടെ പറഞ്ഞിട്ടുണ്ട് നല്ല രുചിയെന്ന്.
ചുമ്മിനി വിളക്കിലെ മങ്ങിയ വെട്ടത്തിന് അന്നൊക്കെ നല്ല തെളിച്ചവുമുണ്ടായിരുന്നു.
ഏസീ റൂമിലെ തണുപ്പെന്നെ ഓര്‍മ്മിപ്പിച്ചത്...

Saturday, May 30, 2015
നിശബ്ദമായ ഇടനാഴികള്‍ എന്തിനാണ് എന്‍റെ മനസ്സിനെ പിടിച്ചു വലിക്കുന്നത്,
മരച്ചോട്ടിലിരുന്ന് ദൂരെ ആളൊഴിഞ്ഞ കളിക്കളത്തിലെ മഴയെ നോക്കി കാണാന്‍ ഞാനെന്തിന് കൊതിക്കുന്നു.
ഉത്സവം കഴിഞ്ഞ പൂരപറമ്പുകളിലെ ഉച്ചനേരങ്ങള്‍ എന്നെ എന്തിന് വേദനിപ്പിക്കുന്നു.
അഞ്ജാതയിടങ്ങളിലെ പെരുമഴക്കാഴ്ചകള്‍ ഞാനെന്തിന് സ്വപ്നംകാണുന്നു.
അകലെകേള്‍ക്കുന്ന അവ്യക്ത സംഗീതം
എന്നെ എവിടെയാണ് കൊണ്ടുപോകുന്നത്.
കടല്‍ക്കരയിലെ പ്രഭാതങ്ങളോടും ,
മഞ്ഞ്മൂടിയ നനുത്തമഴയുളള മലയോര സായാഹ്നങ്ങളോടും , നിയോണ്‍ വെളിച്ചത്തിലെ സന്ധ്യകളോടും ചീവീടുകള്‍ കാതുതുളയ്ക്കുന്ന കട്ടപിടിച്ച ഇരുട്ടിനോടും എനിക്കെന്തിത്ര പ്രണയം,

Subscribe to:
Posts (Atom)