Saturday, June 13, 2015

കറുത്തമ്മാാാ......
എന്‍റെ ഫോട്ടോശേഖരത്തിലെ കണ്‍വെട്ടത്ത് നിന്ന് മറഞ്ഞ്കിടന്ന
ചെമ്മീനിന്‍റെ കഥാകാരന്‍ തകഴിചേട്ടന്‍റേയും കാത്തചേച്ചിയുടേയും ഫോട്ടോ...
ഇന്ന് എനിക്ക് കിട്ടി.
1996 ല്‍ തകഴിയിലെ വീട്ടില്‍ വച്ച് ഞാനെടുത്തത്.
(ആദ്യാമായി പുറംലോകം കാണുന്ന ഫോട്ടോ)
രാമാ...യണക്കാറ്റേ....എന്‍ നീലാം...ബരി ക്കാറ്റേ ...

തങ്കനൂല്‍ നെയ്യുമീ സന്ധ്യയില്‍ ....
കുങ്കുമം പെയ്യുമീ വേളയില്‍...
രാഖി ബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നുവരൂ...

രാമായണകാറ്റേ....

രാഗം..പുതുരാഗം...ഈ മണ്ണിന്‍ മാറില്‍ നിറയാന്‍ ...
വര്‍ണ്ണം ..പുതു വര്‍ണ്ണം.. ഈ സന്ധ്യയിലഴകായ് പൊഴിയാന്‍...
പമ്പാ മേളങ്ങള്‍ തുളളിതുളുമ്പും...
ബങ്കര മേളങ്ങള്‍ ..ആടിതിമര്‍ക്കും..
സിന്ധുവും..ഗംഗയും..പാടുമ്പോള്‍..
കാവേരി..തീരങ്ങള്‍ പൂക്കുമ്പോള്‍..
സ്വരങ്ങളില്‍ വരങ്ങളാം ..പദങ്ങളായ് നിറഞ്ഞുവാ..  രാമായണ കാറ്റേ......

മേലേ പൊന്‍മലകള്‍ കണിമരതകവര്‍ണ്ണം പാകീ...
ദൂരെ പാല്‍കടലില്‍ തിരയിളകി സ്നേഹം പോലേ...

ഈണം ഈണത്തില്‍ മുങ്ങിതുടിച്ചു..
താളം താളത്തില്‍ കോരിത്തരിച്ചു..
പൂക്കാലം കെട്ടാന്‍ വാ പെണ്ണാളേ...
പൂത്താലം കൊളളാന്‍ വാ പെണ്ണാളേ..........
......

ഓരോ ഗാനവും ഓരോ കാലഘട്ടത്തിന്‍റേയും സംഭവങ്ങളുടേയും സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകളാണ്.

രണ്ട്  മതിലുകളുടെ ഇടയ്ക്കുളള
ഇടുങ്ങിയ വഴിയില്‍ ആരുമില്ലാത്ത ആ ഉച്ച സമയത്ത്  ഞാന്‍ നീട്ടിയ പ്രേമലേഖനം ആദ്യമായി  അവള്‍ വാങ്ങി .
അപ്പോള്‍ എവിടെ നിന്നോ ആ ഗാനം എന്‍റെ കാതുകളിലേക്ക്  അരിച്ചെത്തുന്നുണ്ടായിരുന്നു.

ചല്‍ചലേ ചലേ ചലോ... ചലേ ചലോ....

എന്‍റെ മനസ്സും ആ താളത്തില്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു എന്ന് ഞാന്‍ അപ്പോള്‍ ശ്രദ്ധിച്ചിരുന്നില്ല.
പക്ഷേ ജീവിതത്തിന്‍റെ ഭാഗദേയം നിര്‍ണ്ണയിക്കാന്‍പോകുന്ന ആ പ്രധാന സംഭവം നടക്കുമ്പോള്‍ പശ്ത്തലത്തില്‍ മുഴങ്ങിക്കേട്ട ആ ഗാനം ഉപബോധമനസ്സ് റിക്കോര്‍ഡ് ചെയ്ത് വച്ചിരുന്നുവെന്ന് പ്രേമലഹരിയില്‍ എല്ലാം മറന്ന്പോയ  ബോധമനസ്സ് പിന്നീട് എപ്പോഴോ ആ പാട്ട് കേള്‍ക്കുമ്പോഴാണ് ഓര്‍ത്തത്.

അതങ്ങിനെയാണ് ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്കെല്ലാം ഒരു പശ്ചാത്തല സംഗീതമോ ശബ്ദങ്ങളോ അകമ്പടിയാകും. ബോധമനസ്സ് ചിലപ്പോളത് ശ്രദ്ധിക്കാതെപോകും.
കുറേക്കാലത്തിന്ശേഷം ആ ഗാനമോ ശബ്ദമോ കേള്‍ക്കുമ്പോള്‍ ബോധമനസ്സ് വല്ലാതെ പിടയും.പലതും ഓര്‍ക്കാന്‍ ശ്രമിക്കും ഒരെത്തും പിടിയുംകിട്ടില്ല.    പക്ഷേ ആ പശ്ചാത്തല ശബ്ദത്തില്‍ നമ്മുടെ അനുഭവം എന്തെന്ന് ഓര്‍ക്കാന്‍ കഴിയാതെ മനസ്സ് ആര്‍ദ്രമാകും.
അപ്പോള്‍ ഉണ്ടാകുന്ന ഒരു വികാരം അതല്ലേ ഗൃഹാതുരത്വം എന്ന് പറയുന്നത്‌.

ആ പശ്ചാത്തല സംഗീതത്തിനൊപ്പം ചില കാഴ്ചകള്‍ വാസനകള്‍ രുചികള്‍ ഒക്കെ മനസ്സിന്‍റെ ഉളളറകളില്‍ ശെഖരിക്കപെട്ടേക്കാം ..അതെല്ലാം കാലങ്ങള്‍ക്ക് ശേഷം അനുഭവേദ്യമാകുമ്പോള്‍ ആ സാഹചര്യം ഓര്‍ത്തെടുക്കാന്‍ കഴിയാതെ മനസ്സിനൊരു പിടച്ചിലുണ്ട് ആ പിടച്ചിലിന്‍റെ ഒരു വേദന നിറഞ്ഞ സുഖമുണ്ട് അതല്ലേ ഗൃഹാതുരത്വം.

പശ്ചാത്തല ശബ്ദംഈ ഗാനമായിരുന്നു എന്നത്  ഓര്‍മ്മയുളള ഒരു  ഗൃഹാതുരത്വമാണെനിക്ക്  ഈ രാമായണക്കാറ്റ്.

വീണ്ടും ആ ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രേമത്തിന്‍റെ മറ്റൊരുഘട്ടം..

ആ കല്ല്യാണാഘോഷത്തിലെ നാട്ടുകാര്‍ക്കൊപ്പം എനിക്കും അവള്‍ക്കും വേണ്ടിയെന്നപോലെ  ഗാനമേളയില്‍ പാട്ടുകാര്‍  പാടിതകര്‍ക്കുന്നു..

ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാനവളെ നോക്കി അവള്‍ എന്നെയും..
ആരും ഒന്നും അറിയാതെ  ഞങ്ങടെ കണ്ണുകള്‍ തമ്മിലുടക്കുമ്പഴും.

ചല്‍ ചലേ ചലേ ചലോ...ചലേ ചലോ...

താളം പെരുമ്പറ കൊട്ടുന്നു.

ആ വരികളും സംഗീതവും എന്നെ കീഴ്പെടുത്തുന്നു.
എന്‍റെ കാതുകളെ തുളച്ച് മനസിനെ കീറിമുറിക്കുന്നു.

ഉല്‍സവത്തിന്‍റെ നാളുകളില്‍ പ്രകാശപൂരിതമായ പറമ്പിലെ കതടപ്പിക്കുന്ന ശബ്ദത്തില്‍ വീണ്ടും ആ പാട്ടിന്‍റെ അകമ്പടിയോടെ അവള്‍ നടന്നുവരുന്നു.

അമ്പലത്തിലെ വര്‍ണ്ണവെളിച്ചത്തില്‍ പശ്ചാത്തല സംഗീതത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായ് മന്ദഹസിച്ചു കടന്നു പോകുന്നു...

ചല്‍ ചലേ ചലേ ചലോ..ചലേ ചലോ...

താളം മനസില്‍ കൂടുതല്‍ ആഴത്തിലേക്കിറങ്ങുന്നു..പ്രേമവും...

നീണ്ട കാലങ്ങളില്‍ പല സ്ഥലങ്ങളില്‍ വച്ചും പലസാഹചര്യങ്ങളിലും
ഈ ഗാനം എന്‍റെ  പ്രേമത്തെ കുത്തിയുണര്‍ത്തി നോവിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും സജീവമായി മനസില്‍ നിലനിര്‍ത്തികൊണ്ടിരുന്നു.

സ്നേഹംപാല്‍കടലായി തിരയിളക്കിയപ്പോള്‍ അവള്‍ എന്നന്നേക്കും എന്‍റേതായിമാറി..

വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിന്‍റെ  യാഥാര്‍ത്ഥ്യങ്ങള്‍  മുന്നില്‍ കൊഞ്ഞനം കുത്തികൊണ്ട് നിക്കുമ്പോഴും .. ആ ഗാനം എന്തേ ഇങ്ങനെ മനസിളക്കുന്നു..

ചല്‍ ചലേ ചലേ ചലോ..ചലേ ചലോ...
ഒരു കുളിര്‍ ചാറ്റല്‍ ...
ഞരമ്പുകളില്‍ സൂചിക്കുത്ത്പോലെ...
മെല്ലെ പെരുമഴയായി ....
വരണ്ടുപോയ മാനസ പാടങ്ങളില്‍....
ഒരു പ്രണയമഴപോല്‍  ആര്‍ത്തലച്ച് പെയ്തിറങ്ങിയെങ്കില്‍.....
പണ്ടെനിക്ക് മഴയെ പേടിയായിരുന്നു..
മാനത്ത് മഴക്കാര്‍കാണുമ്പോള്‍ എന്‍റെ മനസ്സില്‍ ആധികയറുമായിരുന്നു.
പട്ടിണിയ്ക്കും ദുരിതത്തിനും മേലെ
പെയ്തു നിറഞ്ഞ പെരുമഴക്കാലങ്ങള്‍..
ഇപ്പോഴെനിക്ക് ആര്‍ത്തലച്ച്പെയ്യുന്ന പെരുമഴകളോട് വല്ലാത്തൊരിഷ്ടം.
ആദ്യം പറയേണ്ട കാര്യങ്ങള്‍ തലച്ചോറില്‍ നിന്നും നാവിലൂടെയല്ലാതെ വിരലുകളിലൂടെ അനര്‍ഗളം വാക്കുകളായി പരിണമിച്ചപ്പോള്‍ അതവള്‍ക്കുളള എന്‍റെ ആദ്യ പ്രേമലേഖനമായി..
അവസാന പീരീഡ് ആവുമ്പോ   മൂക്കിലേക്കടിച്ച് കേറുന്ന  ആ മണം..
ഉപ്പ്മാവിന്‍റെ.
കാപ്പികുടി എന്തെന്നറിയാത്ത എന്‍റെ വയറിന്‍റെ നിലവിളിക്കാശ്വാസമേകികൊണ്ട് എന്‍റെ  മനസ്സ് എപ്പഴേ ക്ളാസിന്‍റെ തട്ടിപൊളിച്ചിറങ്ങി ഉപ്പുമാവ്പുരയില്‍ എത്തി എന്നെയും കാത്ത് വായില്‍ വെളളം നിറച്ച്  നില്‍ക്കും.
 അണ്ടാവില്‍ വലിയ നീളന്‍ ചട്ടുകം കൊണ്ട് ഉപ്പ്മാവ് കഷ്ടപെട്ടിളക്കുന്ന പുകചുരുളുകള്‍ക്കിടയിലെ  വിയര്‍ത്ത് തളര്‍ന്ന അമ്മച്ചിയുടെ മുഖത്തേക്ക് ആരാധനയോടെ നോക്കി നില്‍ക്കും...

എന്താ ഒരു മണം അല്ലേ..
പിന്നീടൊരിക്കലും കിട്ടീട്ടില്ലാത്ത ആ മണം..
കിട്ടുന്നുണ്ടോ..?
എനിക്കായ് ദെെവം ഒരുക്കി വിട്ട പെണ്ണ്
എന്‍റെ മുന്നിലെത്തിയപ്പോള്‍ മാത്രമാണ് എനിക്ക് ആദ്യാനുരാഗമുണ്ടായത്...
നിശബ്ദമായ  ഇടവഴിയും  , പുല്‍ചെടികളും , മണ്‍ചുമരിലെ ഇളം പച്ച പായലും  ,തണുത്ത തണലിലും ഊര്‍ന്നിറങ്ങിനോക്കിയ വെയില്‍ നാളങ്ങളും മാത്രം ഒളിപ്പിച്ചു വെച്ചതായിരുന്നു...       ആ  പ്രണയവും ചുംബനവും കുറേ സ്വപ്നങ്ങളും...
ഞാനെഴുതിയ വരികളെ നിനക്ക് മോഷ്ടിക്കാൻ കഴിഞ്ഞേക്കാം, ...
പക്ഷെ ആ വരികൾക്ക്  പിന്നിലെ എന്റെ മനസ് നിനക്ക് മോഷ്ടിക്കാനകില്ല ,..
ആ വരികളിൽ  കലർന്ന സുഖമുള്ള നോവ്‌ നിനക്ക് അനുഭവിക്കാൻ കഴിയില്ല,
ആ വരികളില വേദന പകരാനും, അനുഭവിപ്പിക്കാനും നിനക്കാവില്ല...
കാരണം അത് നീ കൊന്നെടുത്ത  അക്ഷരങ്ങൾ  മാത്രം.
ദെെവം സഹായിച്ച് ആവശ്യം പോലെ വായ്ക്ക് രുചിയായിട്ട് പട്ടിണി കിടന്നിട്ടുണ്ട്.
ചോരുന്ന പുരയില്‍ ഉറക്കം കളഞ്ഞ് കുത്തിയിരുന്ന് മഴവെളളം പിടിച്ച് കളിച്ചിട്ടുണ്ട്.
മൂലം കീറിയ നിക്കറിട്ട് നാണമില്ലാതെ നടന്നിട്ടുണ്ട്‌..
പുളീം മുളകും ഞവിടി ചോറ് തിന്നിട്ട് സംതൃപ്തിയോടെ പറഞ്ഞിട്ടുണ്ട് നല്ല രുചിയെന്ന്.
ചുമ്മിനി വിളക്കിലെ മങ്ങിയ വെട്ടത്തിന് അന്നൊക്കെ  നല്ല തെളിച്ചവുമുണ്ടായിരുന്നു.
ഏസീ റൂമിലെ തണുപ്പെന്നെ ഓര്‍മ്മിപ്പിച്ചത്...